അവസാന വാരം

29/07/2024,30/07/2024 അധ്യാപന പരിശീലനത്തിന്റെ അവസാന ദിനങ്ങൾ ആയിരുന്നു. എല്ലാ ദിവസത്തെയും പോലെ ഈ ദിനങ്ങളിലും 9 30ന് തന്നെ സ്കൂളിൽ എത്തി. പാഠസൂത്രണപ്രകാരം ഒമ്പതാം ക്ലാസ്സിൽ പഠനം നടത്തുകയും 30 പാഠസൂത്രണം പൂർത്തീകരിക്കുകയും ചെയ്തു.30/07/2024 രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയിരുന്നു.ക്ലാസിൽ ഇന്ന് ഇന്നവേറ്റീവ് വർക്ക് കുട്ടികൾക്ക് മുമ്പായി പ്രദർശിപ്പിച്ചു. പൂക്കളും ആണ്ട് അറുതികളും .എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പദപ്രശ്നമാണ് നൽകിയിരുന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് കുട്ടികളെ കൊണ്ട് കൃത്യമായി ചെയ്യിപ്പിക്കുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ധൂരീകരിക്കുകയും ചെയ്തു
                 ഇന്ന് അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയിരുന്നതിനാൽ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായി ചില സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. ഇതിനായി മുന്നേയുള്ള ദിവസങ്ങളിൽ തന്നെ അധ്യാപന പരിശീലനത്തിന് എത്തിയ എല്ലാവരും കൂടിയിരുന്ന് ആലോചിക്കുകയും ചർച്ചചെയ്യുകയും ചെയ്തിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ക്ലാസിൽ കയറി മധുരം വിതരണം ചെയ്തു ശേഷംസ്റ്റാഫ് റൂമിൽ വെച്ച് ഞങ്ങൾക്ക് അധ്യാപകർ ചില ഉപദേശങ്ങളുംസന്ദേശങ്ങളും ആശംസകളും നേർന്നു. ഞങ്ങൾക്ക് സ്കൂളിൽ ഉണ്ടായ നല്ല അനുഭവങ്ങൾ ഞങ്ങൾ ഓരോരുത്തരും പങ്കുവെച്ചു.ഒരുപാട് നല്ല നിമിഷങ്ങളാണ് രണ്ടാംഘട്ട അധ്യാപന പരിശീലനത്തിലൂടെ ലഭിച്ചത്. രണ്ടാംഘട്ട അധ്യാപന പരിശീലനം അവസാനിച്ചപ്പോൾ നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. തികച്ചും ഒരു അധ്യാപികയായി എന്ന ഒരു തോന്നലോടുകൂടിയാണ് സ്കൂളിൽ നിന്നും ഇറങ്ങിയത്. ഒരു ടീച്ചർ എങ്ങനെ ആകണം എങ്ങനെ ആകരുത് തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. തുടർന്ന് സ്കൂളിൽനിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് നാലുമണിക്ക് ദേശീയഗാനത്തോടെ സ്കൂൾ വിട്ട കൂട്ടത്തിൽ ഞങ്ങളും ഇറങ്ങി. ഒരുപാട് നല്ല ഓർമ്മകൾ ഹൃദയത്തോട്ചേ ർത്തുപിടിച്ചുകൊണ്ട്.   

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)